News

6/recent/ticker-posts

Header Ads Widget


ഇന്ത്യ ഫൈനലില്‍!! പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ലെബനനെ വീഴ്ത്തി


സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ ലെബനനെ കീഴ്പ്പെടുത്തി ഫൈനലില്‍ എത്തി. ഇന്ന് പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ വിജയം നേടിയത്.കളി 120 മിനുട്ട് കഴിഞ്ഞപ്പോഴും ഗോള്‍ രഹിതമായിരുന്നു. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യ വിജയിച്ചത്‌. ഗ്രുപ്രീത് ഒരു നിര്‍ണായക സേവ് നടത്തി ഹീറോ ആയി..

മത്സരം ആദ്യ പകുതിക്ക് പിരിയുമ്ബോള്‍ കളി ഗോള്‍ രഹിതമായി നില്‍ക്കുകയാണ്‌. ഇന്ന് മത്സരത്തിന്റെ തുടക്കത്തില്‍ ലെബനനാണ് മികച്ച അറ്റാക്ക് നടത്തിയത്‌. ഗുര്‍പ്രീതിന്റെ മികച്ച സേവും ആദ്യം തന്നെ കാണാൻ ആയി. പതിയെ ഇന്ത്യ താളം കണ്ടെത്തി എങ്കിലും ഗോള്‍ നേടാൻ ആയില്ല.

16ആം മിനുട്ടില്‍ ഛേത്രിയും ജീക്സണും ചേര്‍ന്ന നടത്തിയ മുന്നേട്ടം പക്ഷെ സഹലില്‍ എത്തുമ്ബോഴേക്ക് ഓഫ്സൈഡ് ആയി. 42ആം മിനുട്ടില്‍ ഗുര്‍പ്രീതിന്റെ മറ്റൊരു മികച്ച സേവ് കൂടെ കാണാൻ ആയി. രണ്ടാം പകുതിയില്‍ കൂടുതല്‍ അറ്റാക്ക് ചെയ്യാൻ ഇന്ത്യ ശ്രമിച്ചു. ഇന്ത്യ ചില മാറ്റങ്ങള്‍ നടത്തി എങ്കിലും ഗോള്‍ വരാൻ വൈകി.

അവസാനം കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. എക്സ്ട്രാ ടൈമില്‍ 94ആം മിനുട്ടില്‍ ചേത്രിയുടെ പെനാള്‍ട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ലെബനൻ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. പിന്നാലെ ഛേത്രിയുടെ ഒരു ഷോട്ട് ഗോള്‍ പോസ്റ്റിന് മുകളിലൂടെയും പുറത്തേക്ക് പോയി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ തുടര്‍ ആക്രമണങ്ങള്‍ മാത്രമാണ് കാണാൻ ആയത്.

113ആം മിനുട്ടില്‍ ഉദാന്ത സിംഗ് ഒറ്റയ്ക്ക് പന്തുമായി കുതിച്ചു എങ്കിലും താരത്തിന്റെ ഷോട്ട് ലെബ്നാൻ ഗോളി തടഞ്ഞ് സ്കോര്‍ 0-0ല്‍ നിര്‍ത്തി. 119ആം മിനുട്ടില്‍ ചാങ്തെയുടെ ഷോട്ടും ലക്ഷ്യത്തില്‍ എത്തിയില്ല. തുടര്‍ന്ന് കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തി. ലെബനൻ പെനാള്‍ട്ടിക്ക് ആയി പുതിയ ഗോള്‍ കീപ്പറെ കളത്തില്‍ എത്തിച്ചു.പെനാള്‍ട്ടിയില്‍ ആദ്യത്തെ കിക്ക് സുനില്‍ ഛേത്രി ലക്ഷ്യത്തില്‍ എത്തിച്ചു. ലെബനന്റെ ആദ്യ കിക്ക് ഗുര്‍പ്രീത് തടഞ്ഞു‌. സ്കോര്‍ 1-0. ഇന്ത്യയുടെ രണ്ടാം കിക്ക് എടുത്ത അൻവര്‍ അലിയും പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. ലെബനൻ അവരുടെ രണ്ടാം കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോര്‍ 2-1 ഇന്ത്യക്ക് അനുകൂലം.

മൂന്നാം കിക്ക് എടുത്ത മഹേഷും പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. ലെബനനും അവരുടെ മൂന്നാം കിക്ക് വലയില്‍ എത്തിച്ചു. അപ്പോഴും ഇന്ത്യ 3-2ന് മുന്നില്‍. ഉദാന്ത് എടുത്ത നാലാം കിക്കും വലയില്‍ സ്കോര്‍ 4-2. പിന്നെ ലെബനനും മേല്‍ സമ്മര്‍ദ്ദം‌. അവരുടെ നാലാം കിക്ക് എടുത്ത ഖലീലിന് പിഴച്ചു. പന്ത് പുറത്ത്. ഇന്ത്യ ഫൈനലില്‍.

ഇന്ത്യ ഇനി ഫൈനലില്‍ കുവൈറ്റിനെ നേരിടും. അവര്‍ സെമി ഫൈനലില്‍ നേരത്തെ ബംഗ്ലാദേശിനെ നേരിടും.

Post a Comment

0 Comments