കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ റോഡരികില്‍ നില്‍ക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് നഷ്ടപരിഹാരം നല്‍കാൻ വിധി.ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാര തുകയായി കോടതി വിധിച്ചിട്ടുള്ളത്. താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്ബത്ത് മുജീബ് റഹ്‌മാന് നഷ്ടപരിഹാരം നല്‍കാനാണ് കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക് കോര്‍ട്ട് -3 (അഡീഷണണല്‍ മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണല്‍ -2) ജഡ്ജ് ആര്‍ മധു വിധിച്ചത്.
മുജീബിന് നഷ്ടപരിഹാരമായ 81,33,000 രൂപയും അതിന്‍റെ എട്ട് ശതമാനം പലിശയും കോടതി ചെലവുമടക്കം 1,12,38,453 രൂപ നല്‍കണമെന്നാണ് വിധി. എതിര്‍കക്ഷിയായ നാഷണല്‍ ഇൻഷ്യുറൻസ് കമ്ബനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2019 നവംബര്‍ ഒന്നിന് രാത്രി 11.40 ഓടെയാണ് താമരശ്ശേരി തച്ചംപൊയിലില്‍ മുജീബിനെ അലക്ഷ്യമായി വന്ന ഇന്നോവ ഇടിച്ചത്. ഇലക്‌ട്രീഷ്യനായിരുന്ന മുജീബ് ഇപ്പോഴും കിടപ്പിലാണ്.



0 Comments