തിരുവനന്തപുരം: പുതിയ ഗവർണർ രാജേന്ദ്ര ആർലെക്കർ ഇന്ന് എത്തും. വൈകിട്ട് അഞ്ചിനാണ് ആർലെക്കർ തിരുവനന്തപുരത്ത് എത്തുന്നത്.ബിഹാർ ഗവർണറായിരുന്ന ആർലെക്കർ ഗോവ സ്വദേശിയാണ്. ആർഎസ്‌എസ് പ്രവർത്തകനായി സംഘടനാ പ്രവർത്തനം തുടങ്ങിയ ആർലെക്കർ മോദിയുടെ വിശ്വസ്തനാണ്. സർക്കാറുമായി നിരന്തരം ഏറ്റുമുട്ടിയ ആരിഫ് മുഹമ്മദ് ഖാന്റെ പിൻഗാമിയായാണ് ആർലെക്കർ എത്തുന്നത്. എല്‍ഡിഎഫ് സർക്കാരുമായി ഏത് തരത്തിലുള്ള ബന്ധമാണ് പുതിയ ഗവർണർ മുന്നോട്ടു കൊണ്ടുപോവുക എന്നാണ് ഇനി അറിയാനുള്ളത്.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് 750 കോടിയുടെ പദ്ധതി ഇന്ന് മന്ത്രിസഭാ യോഗത്തില്‍ അംഗീകരിക്കും. വീട് നിർമാണവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകള്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഏകീകരിക്കാനുള്ള സമിതി രൂപീകരിക്കുന്നതും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചർച്ചയാവും.



0 Comments