News

6/recent/ticker-posts

Header Ads Widget


സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറി, 13 വൈസ് പ്രസിഡന്റുമാര്‍, 58 ജനറല്‍ സെക്രട്ടറിമാര്‍; കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ച്‌ എഐസിസി. വൈസ് പ്രസിഡന്റുമാർ, ട്രഷറർ, ജനറല്‍ സെക്രട്ടറിമാർ എന്നീ പദവികളില്‍ ആണ് പ്രഖ്യാപനം.13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന പട്ടികയില്‍ ആറു പേരെ കൂടി രാഷ്ട്രീയകാര്യ സമിതിയിലേക്കും തെരഞ്ഞെടുത്തു. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും.

വി.എ നാരായണനെ ട്രഷററായും സന്ദീപ് വാര്യറെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ മണി, സി.പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ പുതിയ അംഗങ്ങള്‍.

ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബല്‍റാം, വി.പി സജീന്ദ്രൻ, മാത്യു കുഴല്‍നാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, കെ.എ ഷുക്കൂർ, എം. വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസി‍ഡന്റുമാർ.

ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല, പി. ജർമിയാസ്, അനില്‍ അക്കര, കെ.എസ് ശബരീനാഥൻ, ബി.ആർ.എം ഷഫീർ, വിദ്യ ബാലകൃഷ്ണൻ, സൈമണ്‍ അലക്സ് എന്നിവരുള്‍പ്പെടെയുള്ളവരാണ് ജനറല്‍ സെക്രട്ടറിമാർ.

Post a Comment

0 Comments