കൊടുവള്ളി :പറമ്പത്ത് കാവ് എ എം എൽ പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇഖ്റ ഹോസ്പിറ്റലും കോഴിക്കോട് ഐ ഫൗണ്ടേഷനുമായി സഹകരിച്ചു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മുനിസിപ്പൽ കൗൺസിലർ എളങ്ങോട്ടിൽ ഹസീന ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ ടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.കോതൂർ മുഹമ്മദ് മാസ്റ്റർ,വേളാട്ട് മുഹമ്മദ്, സ്കൂൾ മാനേജർ കെ എ റഹീം മാസ്റ്റർ,ഹെഡ് മിസ്ട്രെസ് സി കെ സുലൈഖ,സീനിയർ അസിസ്റ്റന്റ് റംല, കാദർ മാസ്റ്റർ,പി മുഹമ്മദ്, കെ ടി സുനി, ഡോ :മിഥുൻ, അബീബ, ഷമീർ, അസ്സയ്ൻ, ഷാഫി തുടങ്ങിയവർ ആശംസകൾ നേർന്നു, വിവിധ വകുപ്പുകളിലായി നാനൂറോളം രോഗികളെ ഡോക്ടർ പരിശോദിച്ചു മെഡിക്കൽ വിംഗ് ചെയർമാൻ കെ പി അബ്ദുസ്സമദ് സ്വാഗതവും കൺവീനർ ഫസൽ ആവിലോറ നന്ദിയും പറഞ്ഞു


0 Comments