News

6/recent/ticker-posts

Header Ads Widget


ചിരകാലാഭിലാഷത്തിന്‌ സാഫല്യം;ഓമശ്ശേരിയിൽ ഗവ:ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു.

ഓമശ്ശേരി:ഓമശ്ശേരി ഗവ:ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ്‌ മന്ത്രി വീണ ജോർജ്ജ്‌ ഓൺ ലൈനായി ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ ഭരണ സമിതിയുടെ ശ്രമഫലമായി ദേശീയ ആയുഷ്‌ മിഷൻ(നാം) അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ പഞ്ചായത്തിന്റെ അധീനതയിലുള്ള10 സെന്റ്‌ സ്ഥലത്ത്‌ ആധുനിക സൗകര്യങ്ങളോടെ ഗവ:ഹോമിയോ ഡിസ്പെൻസറിയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്‌‌.840 സ്ക്വയർഫീറ്റ്‌ വിസ്തൃതിയുള്ള കെട്ടിടത്തിൽ നിരീക്ഷണ റൂം,പരിശോധനാ മുറി,ഫാർമസി,വെയ്റ്റിംഗ്‌ ഏരിയ,റിസപ്ഷൻ,ഫീഡിംഗ്‌ റൂം,മൂന്ന് ശുചി മുറികൾ എന്നിവയാണുള്ളത്‌.ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണച്ചുമതല.ഓമശ്ശേരി-വാദിഹുദ-അമ്പലക്കണ്ടി റോഡിന്റെ തുടക്ക ഭാഗത്ത്‌ ഓമശ്ശേരി ടൗണിനോട്‌ ചേർന്നുള്ള സ്ഥലത്താണ്‌ പുതിയ കെട്ടിടം പണിതത്‌.12 വർഷത്തിലധികമായി വാടകക്കെട്ടിടത്തിലാണ്‌ ഡിസ്പെൻസറി പ്രവർത്തിച്ചിരുന്നത്‌.ദിനേന നൂറിലധികം രോഗികൾ ചികിൽസക്കെത്തുന്ന ഡിസ്പെൻസറി ഗ്രാമീണ മേഖലയിലെ നിരവധിപേർ ആശ്രയിക്കുന്ന പ്രധാന ആതുരാലയമാണ്‌.മെഡിക്കൽ ഓഫീസർ,ഫാർമസിസ്റ്റ്‌,അറ്റൻഡർ,കാഷ്വൽ സ്വീപ്പർ ഉൾപ്പടെ നാല്‌ ജീവനക്കാർ നിലവിലുണ്ട്‌.സ്വന്തമായി കെട്ടിടമായതോടെ ഒരു വ്യാഴവട്ടത്തിലധികമായുള്ള നീണ്ട കാത്തിരിപ്പിനാണ്‌ വിരാമമായത്‌.മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നിലവിലെ ഭരണസമിതിക്ക്‌ ഒരു പൊൻതൂവൽ കൂടിയായി പുതിയ കെട്ടിടം.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌,പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,ഒ.എം.ശ്രീനിവാസൻ നായർ,യു.കെ.ഹുസൈൻ,ഒ.കെ.സദാനന്ദൻ,പി.വി.സ്വാദിഖ്‌,ഒ.പി.അബ്ദുൽ റഹ്മാൻ,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,ഇ.കെ.മുഹമ്മദ്‌,സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,ഇബ്രാഹീം പള്ളിക്കണ്ടി,എ.കെ.അബ്ദുല്ല,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,മെഡിക്കൽ ഓഫീസർ ഡോ:ഡെൻസി ജോർജ്ജ്‌,മുൻ മെഡിക്കൽ ഓഫീസർമാരായ ഡോ:ടി.റോനിഷ,ഡോ:ജിസ്‌ല,പി.വി.മുഹമ്മദ്‌ സ്വാദിഖ്‌,എൻ.പി.മൂസ,കെ.അബ്ദുൽ ലത്വീഫ്‌,എ.കെ.അഷ്‌റഫ്‌ ഓമശ്ശേരി,എം.കെ.ശമീർ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരി ഗവ:ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ്‌ മന്ത്രി വീണ ജോർജ്ജ്‌ ഓൺ ലൈനിൽ ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments