News

6/recent/ticker-posts

Header Ads Widget


'വിദ്യാര്‍ഥികളുമായി സംഘര്‍ഷം'; കോഴിക്കോട് - മാങ്കാവ്- പന്തീരങ്കാവ് റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്


കോഴിക്കോട്: കോഴിക്കോട് - മാങ്കാവ്- പന്തീരങ്കാവ് റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയെ തുടർന്നാണ് പണിമുടക്ക്‌.പി.വി.എസ് ആശുപത്രിക്ക് സമീപം കുട്ടികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. രണ്ട് ബസ് ജീവനക്കാർ കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Post a Comment

0 Comments