News

6/recent/ticker-posts

Header Ads Widget


കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീപിടിത്തം നിയന്ത്രണവിധേയം; രോഗികള്‍ സുരക്ഷിതര്‍


കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്.രോഗികളെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഫയർ ഫോഴ്സെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ് തീപിടിച്ചത്. രോഗികള്‍ ഇല്ലാത്ത ബ്ലോക്കിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. വലിയ രീതിയില്‍ പുക ഉയരുന്നുണ്ടെങ്കിലും രോഗികള്‍ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments