News

6/recent/ticker-posts

Header Ads Widget


എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂ‍ര്‍ ഇ ഡി കസ്റ്റഡിയില്‍


കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂ‍ർ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു.നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നാടകീയമായാണ് ഫസല്‍ ഗഫൂറിനെ കസ്റ്റഡിയില്‍ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസല്‍ ഗഫൂ‍ർ.

കസ്റ്റഡിയില്‍ എടുത്ത ഫസല്‍ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസില്‍ വെച്ച്‌ ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു. നേരത്തെ പല തവണ ഫസല്‍ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാല്‍ ഇ ഡി ക്ക്‌ മുന്നില്‍ ഹാജരാകാത്തതിനാല്‍ ഇന്ന് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മണിക്കൂറുകളോളം ഫസല്‍ ഗഫൂറിനെ ഇ ഡി ചോദ്യം ചെയ്തു. ഇന്നോ നാളെയോ ഇ ഡിക്ക് മുന്നില്‍ ഹാജരാകണം എന്ന് നിർദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments