News

6/recent/ticker-posts

Header Ads Widget


ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


മലപ്പുറം: പതിമൂന്നുകാരിയായ വിദ്യാർഥിനിയെ വീട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്.കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.

മൊബൈല്‍ ഫോണില്‍ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി മുറിയടച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു. പിന്നീട് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments