കൊച്ചി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് എറണാകുളത്ത് ചേരും. കോർപറേഷനില്‍ ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലർമാരില്‍നിന്ന് മേയർ ആരാവണം എന്നതില്‍ അഭിപ്രായം തേടും.കെപിസിസി നിർദേശ പ്രകാരമാണിത്.
സമവായത്തിലൂടെ തീരുമാനത്തില്‍ എത്താനും പാർട്ടിയിലെ സീനിയർ നേതാക്കളെ മേയർ സ്ഥലത്തേക്ക് പരിഗണിക്കണമെന്നും കെപിസിസി സർക്കുലറിലുണ്ട്. നിലവില്‍ ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതല്‍. രണ്ടര വർഷത്തെ ടേം വ്യസ്ഥയില്‍ മിനിമോള്‍ക്കൊ ഷൈനി മാത്യുവിനോ നല്‍കണോയെന്നും ഇന്ന് ആലോചിക്കും. ഡിസംബര് 23 നുള്ളില്‍ മേയറുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള മുന്നൊരുക്കങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമടക്കം ചർച്ച ചെയ്യാൻ ഇന്ന് കൊച്ചിയില് യുഡിഎഫ് യോഗം ചേരും. കളമശേരി ചാക്കോളാസ് കണ്വന്ഷന് സെന്ററിലാണ് യുഡിഎഫ് യോഗം.


0 Comments