News

6/recent/ticker-posts

Header Ads Widget


ക്രിസ്‌ത്യൻ സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കാൻ ആലോചന; തിരുവമ്പാടി തിരിച്ചുപിടിക്കാൻ ലീഗ്


കോഴിക്കോട്: തിരുവമ്പാടി സീറ്റില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ മുസ്‌ലിം ലീഗില്‍ ആലോചന. ക്രിസ്‌ത്യൻ വിഭാഗത്തില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയാല്‍ വിജയം ഉറപ്പിക്കാമെന്നാണ് ലീഗ് കണക്കുക്കൂട്ടല്‍.പാർട്ടിയുമായി അകലം പാലിക്കുന്ന സിപിഎം നേതാവും മറ്റൊരാളും പരിഗണനയിലുണ്ടെന്നും സൂചന. തിരുവമ്ബാടി സീറ്റ് മുസ്‌ലിം ലീഗ് സീറ്റായി തന്നെ നിലനിർത്തുന്നതാണ് നല്ലതെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

കോഴിക്കോട്ട് ജില്ലയിലെ സുപ്രധാന മണ്ഡലമാണ് തിരുവമ്ബാടി. കോണ്‍ഗ്രസിനും ലീഗിനും സ്വാധീനമുണ്ടെങ്കിലും കഴിഞ്ഞ രണ്ട് തവണയും സിപിഎമ്മാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞടുപ്പില്‍ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളും യുഡിഎഫിനൊപ്പമാണ്. മുക്കം മുനിസിപാലിറ്റിയും കാരശേരി പഞ്ചായത്തും മാത്രമാണ് എല്‍ഡിഎഫിനുള്ളത്. എന്നാല്‍ സാമുദായിക സമവാക്യങ്ങള്‍ തെറ്റുന്നതോടെയാണ് സാഹചര്യം മാറിമറിയുന്നത്.

സാമുദായിക സമവാക്യത്തിന്റെ പേരില്‍ ലീഗിന്റെ സീറ്റ് ഏറ്റെടുക്കുന്നത് ശരിയല്ലെന്ന അഭിപ്രായം കോണ്‍ഗ്രസിലും യുഡിഎഫിലും ഉയർന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ലീഗ് തന്നെ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്. സംസ്ഥാന ഭരണമുറപ്പിക്കാനുള്ള ഓട്ടത്തില്‍ സാധ്യതയുള്ള എല്ലാ സീറ്റിലും വിജയം ഉറപ്പിക്കുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് തിരുവനമ്ബാടി സീറ്റ് തിരിച്ചുപിടിക്കാൻ ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ള ഒരു സ്വതന്ത്രനെ കളത്തിലിറക്കാൻ ലീഗ് ആലോചിക്കുന്നത്.

രണ്ട് പേരുകളാണ് ലീഗിന്റെ മുന്നിലുള്ളത്. നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ഒരു സിപിഎം നേതാവിനെ പുറത്തെത്തിച്ച്‌ സ്ഥാനാർഥിയാക്കാനും അല്ലെങ്കില്‍ മറ്റൊരു ഡോക്ടറെ സ്ഥാനാർഥിയാക്കാനുമാണ് ലീഗിലെ ആലോചന. സ്വതന്ത്രനെ മത്സരിപ്പിക്കുകയെന്ന പരീക്ഷണം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു നീക്കത്തിന് ലീഗ് ഒരുങ്ങുന്നത്. ക്രിസ്ത്യൻ സ്വതന്ത്രനെ നിർത്തിയാല്‍ നിലവിലെ എംഎല്‍എ ലിന്റോയ്ക്ക് കിട്ടുന്ന വോട്ടുകള്‍ യുഡിഎഫിലേക്കെത്തിക്കാനാവുമെന്ന കണക്കുകൂട്ടലുമുണ്ട്.

Post a Comment

0 Comments