News

6/recent/ticker-posts

Header Ads Widget


'സംഘടനക്ക് വേണ്ടി പോരാടിയവരെ മറക്കുന്ന നേതൃത്വം'; കോണ്‍ഗ്രസ് അവഗണനയില്‍ രാജിവെച്ച്‌ ടി.സിദ്ദീഖ് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍


വയനാട്: കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച്‌ ഭാരവാഹിത്വം രാജിവെച്ച്‌ ടി.സിദ്ദീഖ് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍.കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായ സാലി റാട്ടക്കൊല്ലിയാണ് ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് നല്‍കിയത്. സംഘടനയ്ക്ക് വേണ്ടി പോരാടിയവരെ മറക്കുന്ന നേതൃത്വത്തോടുള്ള പ്രതിഷേധമാണെന്നും രാജിക്കത്തില്‍ പറയുന്നുണ്ട്.

കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായ സാലി റാട്ടക്കൊല്ലിയാണ് അവഗണനയെ ചൊല്ലി രാജി വെച്ചത്. തനിക്കെതിരെ 13 കേസുകള്‍ നിലവിലുണ്ടെന്നും പാര്‍ട്ടിക്ക് വേണ്ടി താന്‍ ഏറ്റെടുത്ത കേസുകളില്‍ പാര്‍ട്ടി തന്നോടൊപ്പം നിന്നില്ലെന്നും പരാതിയിലുണ്ട്. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടുവെന്നും ഇയാള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ നിരന്തരമായ അവഗണനകളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജി.

Post a Comment

0 Comments