കുറ്റ്യാടിയില്‍ പുതുയുഗ യാത്രക്കിടെ വേദിയില്‍ ഉണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ.ഷാഫി പറമ്പില്‍ പ്രകോപിതനാവാൻ പാടില്ലായിരുന്നു. പ്രസംഗത്തിന് ക്ഷണിക്കാത്തതില്‍ ഷാഫിക്ക് പ്രയാസം തോന്നി. അതുകൊണ്ടായിരിക്കാം പ്രകോപിതനായത്. പെട്ടെന്ന് തന്നെ ശാന്തൻ ആവുകയും ചെയ്തു. മുൻപില്‍ മാധ്യമങ്ങള്‍ ഉണ്ടായിരുന്നത് ഷാഫി മറന്നു. വേദിയില്‍ നിയന്ത്രണം ആവശ്യമായിരുന്നു, അത് വീഴ്ചയായി കാണുന്നു.
ഉന്തും തള്ളും ഒഴിവാക്കേണ്ടിയിരുന്നു. താൻ സ്റ്റേജ് വീട്ട് പോയിട്ടില്ല. വേദിയിലുണ്ടായിരുന്ന സോഫയില്‍ ആണ് ഇരുന്നത്. വീണുപോയെന്ന് പ്രചാരണം അനവസരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്‍പ്പെട്ടതാണ് കുറ്റ്യാടി. അവിടെ സംസാരിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്റെ വലതു വശത്തായിരുന്നു ഷാഫി ഇരുന്നത്. ഇത്രയും വലിയ ക്രൗഡ് ഇവിടെ വന്നിട്ടുണ്ട്. അതില്‍ 80 ശതമാനവും നമുക്ക് വോട്ട് ചെയ്തവരായിരിക്കും.
അവരെയൊന്ന് അഭിസംബോധന ചെയ്യാൻ എനിക്കാഗ്രഹമുണ്ടെന്ന് ഷാഫി പറഞ്ഞു. രണ്ടാമത്തെയാള്‍ പ്രസംഗിച്ച് കഴിഞ്ഞപ്പോഴും ഷാഫിയെ സംസാരിക്കാൻ വിളിച്ചില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം മുഖത്ത് എഴുതിവെച്ചിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു. സ്വാഭാവികമായി ഒരാള്‍ക്കുണ്ടാകുന്ന അസ്വാരസ്യമെന്നതിലുപരി മറ്റ് വ്യഖ്യാനങ്ങള്‍ അതിന് കൊടുക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. പെട്ടെന്ന് പറ്റിയോതയാണെന്നും ഷാഫി പ്രതീക്ഷയുള്ള നേതാവാണെന്നും നല്ല കുട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബാറിൻ്റെ പ്രവർത്തന സമയം കൂട്ടിയത്, അധികാരത്തിന് വരുന്നതിന് മുൻപുള്ള പ്രകടന പത്രിക പിണറായി വായിക്കണം. ലഹരി വ്യാപനം കുറയ്ക്കും എന്നാണ് സിപിഐഎം പറഞ്ഞത്. വാക്കും പ്രവർത്തിയും തമ്മില്‍ ഒരു പൊരുത്തവും ഇല്ലാത്ത സർക്കാർ. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ മുൻപുണ്ടായിട്ടില്ല. കേരളം കൊച്ചു കൊളംബിയ ആയി മാറി. ക്രിമിനല്‍ നഗരമായി മാറി. മുഖ്യമന്ത്രിയുടെ കഴിവ് കേടാണിതെന്നും മുല്ലപ്പള്ളി വിമർശിച്ചു.


0 Comments