കോഴിക്കോട്: കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.എം ഉമ്മർ മാസ്റ്ററെ സംസ്ഥാന സെക്രട്ടറിയാക്കി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി.
താനൂർ മണ്ഡലം ലീഗ് പ്രസിഡന്റ് മുത്തുകോയ തങ്ങളെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാക്കി. താനൂരില്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ് മുത്തുകോയ തങ്ങള്‍. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആണ് താനൂരില്‍ യുഡിഎഫ് സ്ഥാനാർഥി. മുത്തുകോയ തങ്ങളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുമതലയെന്നാണ് വിവരം.


0 Comments