News

6/recent/ticker-posts

Header Ads Widget


നിരുപാധികം കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ല: ട്രംപ്


വാഷിങ്ടണ്‍: നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്ക് സ്വീകാര്യരായ നേതാക്കളെ ഇറാൻ തിരഞ്ഞെടുക്കണമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ട്രംപ് പറഞ്ഞു.യുഎസും സഖ്യകക്ഷികളും ഇറാനെ തകർച്ചയില്‍ നിന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇറാനെ സാമ്പത്തികമായി കരുത്തരാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇറാന് മികച്ചൊരു ഭാവിയുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇറാനിലും ലബനാനിലും ഇസ്രായേലും യുഎസും ഏഴാം ദിവസവും കടുത്ത ആക്രമണം തുടരുകയാണ്. ലബനാനിലെ മജ്ദല്‍ സെല്‍മില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതുപേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ യുഎസ്- ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 1,332 ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.

Post a Comment

0 Comments