News

6/recent/ticker-posts

Header Ads Widget


നിയമസഭ തെരഞ്ഞെടുപ്പ്: മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം.കെ മുനീറിന് സീറ്റില്ല


മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാണക്കാട് വെച്ചാണ് സാദിഖലി തങ്ങള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബു മത്സരിക്കും. പേരാമ്പ്ര ഫാത്തിമ തെഹ്ലിയയും മത്സരിക്കും.

അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. 50ലധികം പേരുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതിനിടെ, സ്ഥാനാർഥിത്വത്തില്‍ പ്രതിസന്ധി തുടരുകയാണ്.പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യാക്കോബായ സഭയെ പിണക്കരുതെന്ന നിലപാടിലാണ് ചെന്നിത്തല.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ മത്സരിപ്പിക്കാമെന്നാണ് ധാരണ. അതിനിടെ, കണ്ണൂരില്‍ മത്സരിക്കുമെന്നതില്‍ ഉറച്ച്‌ കെ.സുധാകരൻ.രമേശ് ചെന്നിത്തല നേരിട്ടെത്തി ചർച്ച നടത്തിയിട്ടും സുധാകരൻ വഴങ്ങിയില്ല.

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികള്‍

മഞ്ചേശ്വരം - എ.കെ.എം അഷറഫ്

കാസർഗോഡ് - കല്ലട്ര മായിൻ ഹാജി

അഴിക്കോട് - കരീം ചേലേരി

കൂത്തുപറമ്പ് - ജയന്തി രാജൻ

കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള

പേരാമ്പ്ര - ഫാത്തിമ തഹലിയ

തിരുവമ്പാടി - കാസിം കൂടരഞ്ഞി

കൊടുവള്ളി - പി.കെ ഫിറോസ്

കുന്നമംഗലം - റസാക്ക് മാസ്റ്റർ

കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസല്‍ ബാബു

വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം

കൊണ്ടോട്ടി - ടി.പി അഷ്റഫ് അലി

മഞ്ചേരി- അഡ്വ റഹ്മത്തുള്ള

ഏറനാട് - പി.കെ ബഷീർ

മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി

മങ്കട - മഞ്ഞളാം കുഴി അലി

പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം

വേങ്ങര - കെ.എം ഷാജി

കോട്ടക്കല്‍ - ആബിദ് ഹുസൈൻ തങ്ങള്‍

തിരൂർ - കുറുക്കോളി മൊയ്‌തീൻ

താനൂർ - പി.കെ നവാസ്

തിരൂരങ്ങാടി - പി.എം.എ സമീർ

മണ്ണാർകാട് - എൻ ഷംസുദ്ദീൻ

ഗുരുവായൂർ - സി.എച്ച്‌ റഷീദ്

കളമശ്ശേരി - അഡ്വ.വി.ഇ അബ്‌ദുള്‍ ഗഫൂർ

അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. 50ലധികം പേരുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Post a Comment

0 Comments