News

6/recent/ticker-posts

Header Ads Widget


ചരിത്രത്തിലാദ്യം; ഇത്തവണ മുസ്‍ലിം ലീഗിന് രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍


മലപ്പുറം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗിന്‍റെ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്.ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പാണക്കാട് വെച്ച്‌ സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു.

Post a Comment

0 Comments