ലഖ്‌നൗ: ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായിയെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ലഖ്‌നൗവിലെ വസതിയില്‍ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പ്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ബിപിയിലുണ്ടായ വ്യതിയാനവുമാണ് പെട്ടെന്ന് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്.
ഇന്നലെ പകല്‍ പാർട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടർമാരുടെയും അധ്യാപകരുടെയും സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇവിടെവെച്ച് ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. പാർട്ടി ഓഫീസില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. സിടി സ്കാൻ, എംആർഐ പരിശോധനാ ഫലങ്ങളില്‍ അപകടകരമായി ഒന്നുമില്ലെന്നും മരുന്നുകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചേക്കുമെന്ന് കരുതുന്നു.
സിടി സ്കാൻ, എംആർഐ പരിശോധനാ ഫലങ്ങളില്‍ അപകടകരമായി ഒന്നുമില്ലെന്നും മരുന്നുകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചേക്കുമെന്ന് കരുതുന്നു.


0 Comments