മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സർക്കാരിനെതിരെ BJP സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്. വഖഫ് ബോർഡ് പിരിച്ചുവിടണം.മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചത്. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി നിയമപരമായി നേരിടും. മാനദണ്ഡങ്ങള്‍ പാലിക്കാതെ പിണറായി വിജയൻ രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവണം.
ഹൈക്കോടതിയെ സമീപിക്കും. ബോർഡിനെ സർക്കാരിന് പിരിച്ചുവിടാൻ ആകും. അങ്ങനെയൊരു തീരുമാനം എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകട്ടെ. എല്‍ഡിഎഫ് സർക്കാർ നിയമിച്ച വഖഫ് ബോർഡിനെ വഖഫ് നിയമത്തിലെ സെഷൻ 64 അനുസരിച്ച് പിരിച്ചുവിടാൻ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട.
മുഖ്യമന്ത്രി തീരുമാനിച്ചാല്‍ 10 മിനിറ്റിനുള്ളില്‍ നിലവിലെ ബോർഡ് ഇല്ലാതാകും. നാളെ അദ്ദേഹത്തിന് സൗകര്യമുള്ള ബോർഡ് രൂപീകരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കാം. ഇതിനായി ഗസ്റ്റ് പബ്ലിക്കേഷൻ റദ്ദാക്കാൻ മുഖ്യമന്ത്രിക്ക് നിയമപരമായി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് മുനമ്പത്തെ ഭൂമി വഖഫ് വസ്തുവല്ലെന്ന് ടൈപ്പ് ചെയ്യാൻ വെറും 10 മിനിറ്റ് മതിയെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്നാല്‍ അധികാരത്തിലേറി 10 ദിവസം കഴിഞ്ഞിട്ടും വിഷയത്തില്‍ തീരുമാനമെടുക്കാൻ വി ഡി സതീശന് സാധിക്കുന്നില്ലെന്ന് ഷോണ്‍ ജോർജ് കുറ്റപ്പെടുത്തി.


0 Comments