റിയാദ്: വധശിക്ഷാ കേസില്‍ നിന്നും മോചനം നേടിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം നാട്ടിലേക്ക് തിരിച്ചു. സൗദി സമയം രാത്രി 11.55-ന് റിയാദില്‍ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട്ടേക്ക് പുറപ്പെടും.രാവിലെ 7.35-ഓടെ റഹീം കരിപ്പൂർ വിമാനത്താവളത്തില്‍ ഇറങ്ങും. ജയില്‍ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടില്‍ എത്തിച്ച് എമിഗ്രേഷൻ ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. റഹീമിന്റെ ജയില്‍ മോചന ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്.
2006 ല്‍ സൗദിയില്‍ വെച്ച് നടന്ന കൊലപാതകത്തില്‍ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.


0 Comments