കൊടുവള്ളി : മാനിപുരം പ്രവാസി കൂട്ടായ്മ ജനറൽബോഡി യോഗം സംഘടിപ്പിച്ചു. യോഗം കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ പികെ ഫിറോസ് ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾ നാടിന്റെ നേടുംതൂണാണെന്നും പ്രവാസികളുടെ എല്ലാ ക്ഷേമ കാര്യങ്ങൾക്കും കൂടെയുണ്ടാവുമെന്നും പി കെ ഫിറോസ് പറഞ്ഞു. യോഗത്തിൽ സംഷാദ് പി കെ സ്വാഗതം പറഞ്ഞു.
ശംസുദ്ധീൻ അപ്പോളോ അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ബാസ് വെണ്ണക്കാട് മുഖ്യ പ്രഭാഷണം നടത്തി...SSLC പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.. ഷബീർ കാവിൽ, അലി ടി പി, ഇബ്രാഹിം ടി പി, മുഹമ്മദ് പട്ട, ഗുലാം മുഹമ്മദ്, അനീഷ് ടി പി, സലീം കുന്നത്ത്, തുടങ്ങിയവർ സംസാരിച്ചു.സലീം ടി പി നന്ദിയും പറഞ്ഞു...


0 Comments