News

6/recent/ticker-posts

Header Ads Widget


സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല, പെൻഷൻ മൂവായിരമാക്കും, ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി ന‌ടപ്പാക്കും- വി.ഡി. സതീശൻ


തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയില്‍.കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതില്‍ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും. അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 ലോസ് ഏ‍ഞ്ചല്‍സിലുള്ളയാള്‍ ഈ മാസം പെൻഷൻ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മകൻ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെൻഷൻ അയോഗ്യത പറയുന്നതില്‍ അർത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി ചോദിച്ചു. അർഹരായവർക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതില്‍ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നല്‍കിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും.

മുടങ്ങാതെ പെൻഷൻ നല്‍കാൻ എല്ലാ നടപടിയും സ്വീകരിക്കും. ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അർഹരായ ആളുകള്‍ പുറത്ത് നില്‍ക്കുന്നു. അനർഹരായവർ പട്ടികയിലുണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും വിശദമായ ചർച്ച ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്നുണ്ടെന്നും 25 ലക്ഷം രൂപ കുടുംബത്തിന് കിട്ടും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments