News

6/recent/ticker-posts

Header Ads Widget


പതങ്കയം വെള്ളച്ചാട്ടത്തിൽ സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ ഗൈഡിനെ കണ്ടെത്താനായില്ല



കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിയായ യുവാവിനെ കണ്ടെത്താനായില്ല .ഇന്ന് വീണ്ടും തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.ബെംഗളൂരുവിൽ നിന്നും എത്തിയ 12 അംഗ വിനോദസഞ്ചാര സംഘത്തിലെ നാലു പേരാണ് ഇന്നലെ വൈകിട്ട് പുഴയിൽ ഒഴുക്കിൽപ്പെട്ടത്.


 ഇതിൽ മൂന്നു ബെംഗളൂരു സ്വദേശികളെ രക്ഷപ്പെടുത്തി. ഇവരുടെ ഗൈഡായിരുന്ന മലപ്പുറം കീഴ്ശേരി വട്ടോളി കണ്ണംകുത്ത് ഷിബ്‌ലി റഹ്മാനെ(25) ആണ് പുഴയിൽ കാണാതായത്. ആനക്കാംപൊയിൽ കണ്ടപ്പൻചാൽ തൂക്കുപാലത്തിനടിയാണ് സ്ഥലം.പുഴയിലും പരിസരത്തും തെളിഞ്ഞ കാലാവസ്ഥയും വെയിലും ആയിരുന്നെങ്കിലും മലയോര മേഖലയിൽ മഴപെയ്തതോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടായത്.



ഒഴുക്കിൽപ്പെട്ട ബെംഗളൂരു സ്വദേശികളായ നിവിൻ(24), പ്രവീൺ(22), കിഷോർ(22) എന്നിവരെ പ്രദേശവാസികളും മുൻകൂട്ടി വിവരമറിഞ്ഞ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.

Post a Comment

0 Comments