News

6/recent/ticker-posts

Header Ads Widget


സമാധാന നീക്കങ്ങള്‍ക്കിടെ ലെബനാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; തുടര്‍ന്നാല്‍ ആഞ്ഞടിക്കുമെന്ന് ഇറാൻ



തെഹ്റാൻ: ലെബനനില്‍ ആക്രമണം തുടർന്നാല്‍ ഇസ്രായേലിനെതിരെ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ സേന. ഞായറാഴ്ച ധാരണാപത്രം അംഗീകരിച്ച ശേഷം 84 തവണ ഇസ്രായേല്‍ അത് ലംഘിച്ചതായും ഇറാന്‍റെ കുറ്റപ്പെടുത്തല്‍.ലെബനാനില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനോട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.



യുഎസ് നാവിക ഉപരോധം പിൻവലിച്ചതോടെ ഹോർമുസ് വഴി ഇന്നലെ 13 കപ്പലുകള്‍ കടന്നുപോയി. കരാറിന്‍റെ ഭാഗമായി ഇറാന് ഉടൻ എണ്ണയും ഇന്ധനവും വില്‍ക്കാൻ അമേരിക്ക അനുമതി നല്‍കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാള്‍ സ്ട്രീറ്റ് ജേർണല്‍ പറഞ്ഞു. എണ്ണവില 4 ശതമാനം കൂടി ഇടിഞ്ഞ് ബാരലിന് 79 ഡോളറിലെത്തി.അതേസമയം യുഎസിനും ഇറാനുമിടയിലെ കരാർ പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് വഴി ഒരുക്കുമെന്ന് ഖത്തർ അറിയിച്ചു. കാര്യങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും കരാറില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അല്‍ അൻസാരി പറഞ്ഞു. ഇസ്രായേല്‍ ലബനാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണ്. യുദ്ധം മേഖലയിലെ സുരക്ഷാ ഭീഷണിയെ കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിച്ചെന്നും അദ്ദേഹം ദോഹയില്‍ പറഞ്ഞു.

Post a Comment

0 Comments