News

6/recent/ticker-posts

Header Ads Widget


സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി വിട്ടത് രീതികളിലെ മടുപ്പ് കാരണമെന്ന് എസ് എസ് ബിജു



തിരുവനന്തപുരം: കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ് എസ് ബിജു സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൈനിക് സ്കൂള്‍ വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു.മാരാർജി ഭവനില്‍ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിന്ന് ബിജു പൂർണമായും വിട്ടുനിന്നതില്‍ സിപിഎമ്മില്‍ വിമർശനമുയർന്നിരുന്നു. കടകംപള്ളി സുരേന്ദ്രനെ തോല്‍പ്പിക്കാൻ പ്രവർത്തിച്ചെന്നും ആരോപണമുയർന്നിരുന്നു. പാർട്ടി രീതികളിലെ മടുപ്പ് കാരണമാണ് ബിജെപിയില്‍ ചേർന്നതെന്നാണ് ബിജു പറയുന്നത്.

Post a Comment

0 Comments