കൊച്ചി :ഭൂട്ടാൻ കാർ കടത്ത് കേസില്‍ നടൻ ദുല്‍ഖർ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂർ നേരം നീണ്ടുനിന്നു.ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുല്‍ഖറിന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കള്ളക്കടത്ത് സംഘം ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ ദുല്‍ഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ വണ്ടികള്‍ ഉണ്ടെന്ന് കസ്റ്റംസിന്റെ നിഗമനം.
ദുല്‍ഖറിനെ ഇനിയും ചോദ്യം ചെയ്തേക്കും.നിയമപരമായ രീതിയിലാണ് താൻ കാറുകള്‍ വാങ്ങിയതെന്നും ഇവ കള്ളക്കടത്തിലൂടെ എത്തിയതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുല്‍ഖർ സല്‍മാൻ കസ്റ്റംസിന് നല്‍കിയിട്ടുള്ള മൊഴിയെന്നാണ് വിവരം. ദുല്‍ഖർ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കറില്‍ ഉപയോഗിച്ച നിസാൻ പട്രോള്‍ വാഹനവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോള്‍ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.ഭൂട്ടാനില്‍നിന്ന് ഇന്ത്യയിലേക്ക് കാറുകള്‍ എത്തിക്കുന്നതിലൂടെ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.


0 Comments