സർക്കാർ ആശുപത്രിയില്‍ ബാനർ കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കൊടികെട്ടേണ്ട സ്ഥലമല്ല സർക്കാർ ആശുപത്രി.ഉച്ചഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴിയാക്കുമെന്നും മന്ത്രി. "കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ആർക്കു വേണമെങ്കിലും ഭക്ഷണം അവിടെ ഏല്‍പ്പിക്കാം. പക്ഷേ ബാനറോ പേരോ കൊടിയോ ഒന്നും പാടില്ല. അങ്ങനെ കൊടി കെട്ടേണ്ട സ്ഥലമല്ല സർക്കാർ ആശുപത്രി," മന്ത്രി വ്യക്തമാക്കി.


0 Comments