കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ അർജന്റീന-ബ്രസീല്‍ ഫാൻസുകാർ തമ്മില്‍ ഏറ്റുമുട്ടി. വാട്സ്‌ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നാണ് മർദനം.ഏറ്റുമുട്ടലില്‍ ബ്രസീല്‍ ആരാധകന് മർദനമേറ്റു. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മർദനമേറ്റത്.അക്രമികള്‍ ഷാനിസിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകർത്തതായും പരാതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖില്‍, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോകകപ്പ് ഫൈനല്‍ മത്സരത്തോടനുബന്ധിച്ച് നഗരത്തില്‍ പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്.


0 Comments