News

6/recent/ticker-posts

Header Ads Widget


പാലായില്‍ ദിയ ബിനു പുളിക്കകണ്ടം പുറത്ത്; ഭരണ അട്ടിമറി, പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം പാസായി


കോട്ടയം: പാലായില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്.26 കൗണ്‍സിലർമാരില്‍ 17 പേർ ഇന്ന് കൗണ്‍സിലില്‍ യോഗത്തില്‍ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗണ്‍സിലർമാർ, 4 കോണ്‍ഗ്രസ് അംഗങ്ങള്‍, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണ്‍ ആയ ദിനു ബിനു പുളിക്കകണ്ടം പുറത്തായി. നഗരസഭയില്‍ അവിശ്വാസം പാസായതോടെ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്ത്.ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും അത് അനുസരിച്ചില്ല. അതേസമയം, ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും വിപ്പ് ലംഘിച്ചാല്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതില്‍ കോണ്‍ഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്.

Post a Comment

0 Comments