News

6/recent/ticker-posts

Header Ads Widget


താമരശ്ശേരിയിൽ വീടുകൾക്ക് മുന്നിൽ പൂർണനഗ്നനായ അജ്ഞാതൻ, ദൃശ്യം CCtv യിൽ പതിഞ്ഞു



താമരശ്ശേരി:ഇന്ന് പുലർച്ചെയാണ് താമരശ്ശേരി വെഴുപ്പൂർ ഒതയോത്ത് ഭാഗത്തുള്ള വീടുകളുടെ മുറ്റത്ത് പൂർണ നഗനായി മുഖം മറച്ച് അഞ്ജാതൻ എത്തിയത്.ഇയാളുടെ ദൃശ്യം CC tv യിൽ പതിഞ്ഞിട്ടുണ്ട്.വീടുകളിൽ ബെൽ അടിച്ചാണ് ഇയാൾ കടന്നു കളഞ്ഞത്.


രാത്രി കോളിങ് ബെല്ലോ ശബ്ദമോ മറ്റോ കേട്ടാൽ ആരാണെന്നോ എന്താണെന്നോ ഉറപ്പുവരുത്തിയ ശേഷം മാത്രമേ വാതിൽ തുറക്കാവൂ എന്നും ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താമരശ്ശേരി പോലീസ് സ്റ്റേഷന് തൊട്ടു മുന്നിലായിട്ടുള്ള ഭാഗത്താണ് സംഭവം നടക്കുന്നത് ,ഏതാനും മാസം മുമ്പ് താമരശ്ശേരി കാരാടിയിൽ വീടിനകത്ത് കിടക്കുകയായിരുന്ന വിദ്യാർത്ഥിനിയുടെ മുഖത്ത് അജ്ഞാതൻ തുണിയിൽ ശേഖരിച്ച ശുചി മുറി മാലിന്യം പുരട്ടിയിരുന്നു. താമരശേരി കോരങ്ങാട് ഭാഗത്തും വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ഞരമ്പ് രോഗിയുടെ ശല്യം രൂക്ഷമായിരുന്നു, നാട്ടുകാർ സംഘടിച്ച് തിരച്ചിൽ ആരംഭിച്ചതോടെ തിരച്ചിലിനായി ആരംഭിച്ച വാട്ട്സ്ആആപ്പ് ഗ്രൂപ്പ് അഡ്മിമിൻ തന്നെ പിടിയിലാവുന്ന സ്ഥിതി ഉണ്ടായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രം, ചെരിപ്പ് എന്നിവ മോഷ്ടിടിക്കുന്ന നിരവധി സംഭവങ്ങളും താമരശ്ശേരിയിലും പരിസരത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments