കാസർഗോഡ്: കാസർഗോഡ് മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിൽ. ഹൈലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയാണ് പിടിയിലായത്. വ്യാഴാഴ്ച അണങ്കൂരിൽ വച്ചായിരുന്നു സംഭവം.
വാഹന പരിശോധനക്കിടെ പൊലീസ് കൈ കാണിച്ചെങ്കിലും കാർ നിർത്താതെ പോവുകയായിരുന്നു. അമിത വേഗത്തിലോടിച്ച് പോയ കാർ പിന്തുടർന്ന് പൊലീസ് ധന്യയെ പിടികൂടുകയായിരുന്നു. പിന്നീടുള്ള പരിശോധനയിൽ ഇവർ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു


0 Comments