കോഴിക്കോട്: ഇന്ന് രാവിലെ നടന്ന അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ച യുവാവിന് രണ്ടു വിരലുകള്‍ നഷ്ടമായി.കോഴിക്കോട് ചക്കുംകടവില്‍ താമസിക്കുന്ന ഷഹദ് (22) ആണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടു കൈകളിലും പടക്കങ്ങള്‍ പിടിച്ചിരുന്ന ഷഹദ് ഇടത് കൈയിലെ പടക്കത്തിന് തീ കൊടുത്തപ്പോള്‍ തീ വലത് കൈയിലെ പടക്കത്തിലേക്കും പടരുകയായിരുന്നു. ഇതോടെ ഉണ്ടായ പൊട്ടിത്തെറിയില്‍ വലത് കൈയിലെ രണ്ടു വിരലുകള്‍ അറ്റുപോയി.പരിക്കേറ്റ ഷഹദിനെ ഉടന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പടക്കം കൈയില്‍ പിടിച്ച് പൊട്ടിക്കുന്നത് അതീവ അപകടകരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആഘോഷവേളകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.


0 Comments