News

6/recent/ticker-posts

Header Ads Widget


ആയുർവേദ വൈദ്യശാലയുടെ മറവിൽ ലഹരി കലർന്ന അരിഷ്ട വിൽപ്പന, 12.6 ലിറ്റർ അരിഷ്ടാസവങ്ങൾ പിടികൂടി.


താമരശ്ശേരി: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി
താമരശ്ശേരി എക്സൈസ് സംഘം താമരശ്ശേരി പോലീസുമായി ചേർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ കേളൻ മൂല വെണ്ടേക്കും ചാൽ റോഡിൽ പ്രവർത്തിക്കുന്ന ആയുർവേദ വൈദ്യശാലയിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ സൂക്ഷിച്ച 12.6 ലിറ്റർ അരിഷ്ടാസവങ്ങൾ പിടികൂടി. കടയുടമയായ ചമൽ സ്വദേശി വട്ടപ്പൊയിൽ രാജേഷിനെ കസ്റ്റഡിയിൽ എടുത്ത് അബ്കാരി വകുപ്പ് എസ്പി റൂൾ 10(1)&13 r/w 63 ചേർത്ത് കേസെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ സന്തോഷിൻ്റെ നേതൃത്വത്തിൽ
 സിവിൽ എക്സൈസൈസ് ഓഫീസർ നൗഷീർ, പ്രിവൻ്റീവ് ഓഫീസർ ബിനീഷ്‌കുമാർ, താമരശ്ശേരി പോലീസ് സി പി ഒ നസറുദീൻ, എസ് ഐ സുജിത്ത്, ഡ്രൈവർ പ്രജീഷ് ഒ ടി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments