കൂടത്തായി : അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിൻ്റ് അടച്ച്പൂട്ടാൻ കമ്പനി സ്ഥിതി ചെയ്യുന്ന കട്ടിപ്പാറ പഞ്ചായത്തിന് യു ഡി എഫ് സർക്കാറിൻ്റെ നിർദ്ദേശം . കഴിഞ്ഞ് ദിവസം പെയ്ത് കനത്ത മഴയിൽ ഇരുതുള്ളി പുഴയിൽ നിന്ന് കമ്പനിക്കുള്ളിൽ വെള്ളം കയറുകയും അവിടെ സൂക്ഷിച്ചിരുന്ന ടൺ കണക്കിന് കോഴിമാലിന്യങ്ങൾ പുഴയിലെ വെള്ളത്തിൽ കലരുകയും ചെയ്തിരുന്നു . ആ ദിവസം തന്നെ കൊടുവള്ളി MLA പി.കെ. ഫിറോസ് സന്ദർശനം നടത്തുകയും കമ്പനി എത്രയും വേഗം അടച്ച് പൂട്ടാനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട അധികാരിക്ക് നൽകിയിരുന്നു . നാലായിരത്തോളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരതത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത് മുഖ്യ മന്ത്രി വി.ഡി സതീഷനും കൊടുവള്ളി എം എൽ എ പി.കെ. ഫിറോസിനും യുഡിഎഫ് സർക്കാറിനും അഭിനന്ദനങ്ങൾ അർപ്പിക്കുയാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.


0 Comments