ഓമശ്ശേരി: ഓമശ്ശേരി ടൗണിലെ ട്രാഫിക് കുരുക്കിന് പരിഹാരമായി സൗത്ത് മങ്ങാട് ബസ്റ്റോപ്പ് പരിസരത്തു നിന്നും ആരംഭിച്ച് പൂളപ്പൊയിലിൽ അവസാനിക്കുന്ന 35 കോടി രൂപ ചിലവിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ബൈപ്പാസ് റോഡ് എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പി.കെ. ഫിറോസ് എം.എൽ.എ. പറഞ്ഞു. കേരള വ്യാപാരി വ്യപസായി ഏകോപന സമിതി ഓമശ്ശേരി യൂണിറ്റ് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
സ്വീകരണ യോഗത്തിൽ താഴെ പറയുന്ന ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിവേദനം നൽകി.
ഒമശ്ശേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കിടത്തി ചികിൽസക്ക് ഉതകുന്ന രീതിയിൽ കമ്മ്യൂ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആയി ഉയർത്തി കിടത്തി ചികിൽസക്ക് സൗകര്യം ഒരുക്കുക.
ഓമശ്ശേരി പോലീസ് എയിഡ് പോസ്റ്റിൽ മുഴുവൻ സമയവു പോലീസുകാരുടെ സേവനം ഉറപ്പു രുത്തുക. ഓമശ്ശേരിയിൽ ഗവ.പോളിടെക്നിക് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക. താഴെ ഓമശ്ശേരിയിലും, തിരുവമ്പാടി - മുക്കം ജംഗ്ഷനിലും അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി റൗണ്ട് എബൗട്ടേൺ സ്ഥാപിക്കുക. തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച നിവേദനം എം എൽ എ ക്ക് നൽകി.
യൂണിറ്റ് ജനറൽ സെക്രട്ടറി വി.കെ രാജീവ് സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് എ.കെ.അബ്ദുള്ള അധ്യക്ഷനുമായ യോഗം K VVES സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് PK. ബാപ്പു ഹാജി ഉൽഘാടനം ചെയ്തു.
യോഗത്തിൽ ഉന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും SK പൊറ്റക്കാട് അവാർഡ് ജേതാവ് നിസ്സാർ ഇൽത്തു മിസ് , ഇൻറർനാഷണൽ ക്യാമൽ അവാർഡ് ജേതാവ് മുനീർ ഹുസ്സയിൻ വി.കെ, സംഘടനയുടെ സംസ്ഥാന ജില്ല സംസ്ഥാന നേതാക്കളെയും ആദരിച്ചു. ഓമശ്ശേരിയിലെ മരണപ്പെട്ട വ്യാപാരി ആയിരുന്ന നാസറിന്റെ കുടുംബത്തിന് ആശ്വാസ് കുടുംബ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപയുടെ ചെക്ക് എം.എ.എ. കൈമാറി.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ,വൈസ് പ്രസിഡണ്ട് പി.കെ. ഗംഗാധരൻ ,KvvE s, വാർഡ് മെമ്പർ ഷഹന ഷെറിൻ. സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര, ജില്ലാ ഭാരവാഹികളായ സുരേഷ് ബാബു കൈലാസ്, അമീർ മുഹമ്മത് ഷാജി, പി.ടി.എ.ലത്തിഫ് , അബ്ദുൾ സലാം ടി.കെ, സരസ്വതി കെ , ഷംസുദ്ദീൻ ഏ ളേറ്റിൽ , യൂണിറ്റ് ഭാരവാഹികളായ എം.പി.അഷ്റഫ്, എം.കെ.രാജേന്ദ്രൻ , സൂപ്പർ അഹമ്മത് കുട്ടി ഹാജി, എ.കെ.മുഹമ്മദലി, നൗഷാദ് ചെമ്പ്ര, കെ.ലത്തി ഫ് , സലാം പി.കെ, എന്നിവർ സംസാരിച്ചു. യൂണിറ്റ്‌ട്രഷറർ വി.വി.ഉസ്സയിൻ നന്ദിയും പറഞ്ഞു.


0 Comments