കൊടുവള്ളി: മകൾ റഗുലർ പ്ലസ് ടു പരീക്ഷയും മാതാപിതാക്കൾ പ്ലസ് ടു തുല്യതാ പരീക്ഷയും വിജയിച്ച അപൂർവ്വ നേട്ടത്തിന് ജി സി സി മാനിപുരം കൂട്ടായ്മയുടെ ആദരം.
കൂട്ടായ്മയിലെ അംഗമായ മൊയ്‌തീൻ കാവുംങ്ങലും ഭാര്യ ഷാഹിനയും പ്ലസ് ടു തുല്യതാ പരീക്ഷയിലും, ഇവരുടെ മകൾ അനിയ ഫാത്തിമ പ്ലസ് ടു റഗുലർ പരീക്ഷയിലും വിജയിച്ചതിനാണ് ജിസിസി മാനിപുരം കൂട്ടായ്മയുടെ പത്താം വാർഷിക ജനറൽ ബോഡി യോഗത്തിൽ കുടുംബത്തെ ആദരിച്ചത്.
പഠനത്തിന് പ്രായം തടസ്സമല്ലെന്നും ജീവിതത്തിലെ തിരക്കുകൾക്കിടയിലും വിദ്യാഭ്യാസം തുടരാനാകുമെന്നും തെളിയിക്കുന്ന മാതൃകാപരമായ നേട്ടമാണിതെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. കുടുംബത്തിലെ മൂന്ന് പേരുടെയും ഒരുമിച്ചുള്ള വിദ്യാഭ്യാസ വിജയം സമൂഹത്തിന് പ്രചോദനമാണെന്നും ഭാരവാഹികൾ പറഞ്ഞു.
ജനറൽ ബോഡി യോഗത്തിൽ കുടുംബത്തെ ഉപഹാരം നൽകി അനുമോദിച്ചു.


0 Comments