News

6/recent/ticker-posts

Header Ads Widget


ബിജെപിയെ പരാജയപ്പെടുത്താൻ ഇന്‍ഡ്യ സഖ്യം ഒരുമിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അഖിലേഷ് യാദവ്


ലഖ്നൗ: 2027ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 181 സീറ്റുകളില്‍ മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ ഇൻഡ്യ മുന്നണി ഐക്യത്തോടെ തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പാർട്ടി അതിലും കൂടുതല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യാദവ് പറഞ്ഞു. 200 സീറ്റുകളാണോ എന്ന് ചോദിച്ചപ്പോള്‍ അതില്‍ അല്‍പം കുറവെന്നായിരുന്നു അഖിലേഷിന്‍റെ മറുപടി. 180 ആണോ എന്ന ചോദ്യത്തിന് ഒന്ന് കൂടി ചേര്‍ക്കുക എന്നും പ്രതികരിച്ചു.

"എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയും ഇൻഡ്യ സഖ്യവും ഒരുമിച്ച്‌ ബിജെപിയെ പരാജയപ്പെടുത്തും," അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ഭണ്ഡാരക്കൊള്ള പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. യുപിയിലെ 403 നിയമസഭ സീറ്റുകളിലേക്കാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.മായാവതിയുടെ ബിഎസ്‍പിയുമായി സഖ്യത്തിനുണ്ടോ എന്ന ചോദ്യത്തിന് , നിലവിലുള്ള സഖ്യത്തിന്റെ ഭാഗമാകുമ്പോള്‍ മറ്റ് സഖ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കി. സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ എസ്പിക്ക് നല്ല പരിചയമുണ്ടെന്നും ബിആർ അംബേദ്കറുടെ തത്വങ്ങളില്‍ വിശ്വസിക്കുന്ന ആളുകളെ ഒരുമിച്ച്‌ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിഎസ്‍പി ഇൻഡ്യ മുന്നണിയുടെ ഭാഗമല്ല. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അഖിലേഷ് അറിയിച്ചു.

രാമക്ഷേത്ര സന്ദർശനത്തെക്കുറിച്ച്‌ സംസാരിക്കവെ, ആദ്യം ഇറ്റാവയിലെ കേദാരേശ്വർ ധാം സന്ദർശിക്കുമെന്നും പിന്നീട് ശ്രീരാമന്റെ അനുഗ്രഹം തേടുമെന്നും യാദവ് പറഞ്ഞു.ഡിസംബർ 12 ന് യാദവ് അയോധ്യ സന്ദർശിക്കുമെന്ന് ഒരു മുതിർന്ന എസ്പി നേതാവ് നേരത്തെ അവകാശപ്പെട്ടിരുന്നു.2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പിയെ പിന്തുണച്ചതിന് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ ജനങ്ങള്‍ക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.യുപിയില്‍ ബിജെപിക്ക് പിന്തുണ കുറയുന്നത് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധി കേന്ദ്രത്തിനുള്ള സന്ദേശം മാത്രമാണെന്നും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടർമാർക്ക് വീണ്ടും ബിജെപിയെ പിന്തുണയ്ക്കാൻ കഴിയുമെന്നുമുള്ള അവകാശവാദങ്ങള്‍ യാദവ് തള്ളി.


Post a Comment

0 Comments