News

6/recent/ticker-posts

Header Ads Widget


K.H.R.A ഓമശ്ശേരി യൂണിറ്റ് കുടുംബസംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു


ഓമശ്ശേരി : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (K.H.R.A) ഓമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി യൂസഫ് വി.സി. സ്വാഗതം ആശംസിച്ച ചടങ്ങിൽ കുടുംബസംഗമം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചറും വാർഷിക ജനറൽ ബോഡി യോഗം K.H.R.A സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ എന്നിവരും ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സംഘടനാ വിശദീകരണം നടത്തി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂണിറ്റ് പ്രസിഡന്റ് എ.കെ. അബ്ദുള്ള, യൂണിറ്റ് സെക്രട്ടറി രാജീവ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സലാം എം.കെ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.


യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് ഫൈസൽ ആർ.കെ. വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ അൻവർ ഹുസൈൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. 


പരിപാടിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി ഓഫീസർ അനീഷ് ടി. ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് നയിച്ചു.സുരക്ഷാ പദ്ധതി ചെയർമാൻ ഹുമയൂൺ കബീർ, മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ ശക്തിധരൻ, കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഷൈൻ, അബൂബക്കർ ഹാജി, മൻസൂർ, ലായിഖ് എന്നിവർ ആശംസകൾ നേർന്നു.


യൂണിറ്റ് പ്രസിഡന്റ് നിസാർ ചെറുവോട് അധ്യക്ഷതയും യൂണിറ്റ് വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ എം.കെ. നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments