News

6/recent/ticker-posts

Header Ads Widget


എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാല്‍ ബി.ജെ.പി വിടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ

ചെന്നൈ: അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി വിടുമെന്ന് തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ.2024ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു. ദ്രാവിഡ പാര്‍ട്ടികള്‍ക്കുള്ള ബദലായി ബി.ജെ.പിയെ ഉയര്‍ത്തുകൊണ്ടു വരണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടതായാണ് വിവരം.

ചെന്നൈയില്‍ സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് അണ്ണാമലൈ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രനേതൃത്വം എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാല്‍ രാജിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, അണ്ണാമലൈയുടെ പ്രസ്താവനക്കെതിരെ യോഗത്തില്‍ ചില നേതാക്കള്‍ രംഗത്തെത്തി. സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലല്ല നടത്തേണ്ടതെന്നായിരുന്നു അവരുടെ നിലപാട്. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തേണ്ടതെന്നായിരുന്നു ഇവരുടെ നിലപാട്.

ബി.ജെ.പി മഹിള മോര്‍ച്ച നേതാവും കോയമ്ബത്തൂര്‍ സൗത്ത് എം.എല്‍.എ വാനതി ശ്രീനിവാസനും പാര്‍ട്ടി വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപതിയും ഇക്കാര്യത്തില്‍ അണ്ണാമലൈയോട് ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ട്ടി ഒറ്റക്ക് മത്സരിക്കണമെന്ന് നിലപാടെടുത്ത ചില നേതാക്കള്‍ അണ്ണാമലൈയെ പിന്തുണക്കുകയും ചെയ്തു.

Post a Comment

0 Comments