News

6/recent/ticker-posts

Header Ads Widget


ഏക സിവില്‍ കോഡ് സെമിനാര്‍: പുരോഹിതരും രാഷ്‌ട്രീയ സാമുദായിക നേതാക്കളും അണിനിരക്കും


കോഴിക്കോട് ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശനിയാഴ്ച കോഴിക്കോട് നടക്കുന്ന ദേശീയ സെമിനാറില്‍ മത പുരോഹിതരും, ആദിവാസി --ഗോത്രവിഭാഗങ്ങളുടെയും സമുദായ -- സാമൂഹ്യ --സാംസ്കാരിക-- രാഷ്ട്രീയ സംഘടനകളുടെയും നേതാക്കള്‍ പങ്കെടുക്കും.സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് സ്വപ്നനഗരിയിലെ ട്രേഡ്സെന്ററില്‍ വൈകിട്ട് നാലിനാണ് പരിപാടി.

ബഹുസ്വരതയും വിശ്വാസവൈജാത്യങ്ങളും ഹൈന്ദവദേശീയതയിലേക്ക് ലയിപ്പിക്കാനുള്ള ആര്‍എസ്‌എസ് അജണ്ടക്കെതിരെ വിശാലവും വിപുലവുമായ മതനിരപേക്ഷ വേദി വളര്‍ത്തിയെടുക്കുന്നതിന്റെ തുടക്കമായാണ് സെമിനാര്‍. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപത), റവ. ഡോ. ടി ഐ ജെയിംസ് (സിഎസ്‌ഐ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ സി മുഹമ്മദ്ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലിഅബ്ദുള്ള, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇകെ വിഭാഗം) സെക്രട്ടറി മുക്കം ഉമ്മര്‍ഫൈസി, സമസ്ത കേന്ദ്ര മുശാവറ അംഗം പി എം അബ്ദുള്‍സലാം ബാഖവി, കേരള നദ്വതുല്‍ മുജാഹിദ്ദീൻ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി, മര്‍ക്കസ് ദുഅ്വ ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി, എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍, ടി കെ അഷ്റഫ് (വിസ്ഡം ഗ്രൂപ്പ്), ഡോ. ഹുസൈൻ മടവൂര്‍, ഡോ. ഐ പി അബ്ദുള്‍സലാം എന്നിവര്‍ സംസാരിക്കും. 
രാഷ്ട്രീയ നേതാക്കളായ എം വി ഗോവിന്ദൻ, പന്ന്യൻ രവീന്ദ്രൻ, ജോസ് കെ മാണി, എം വി ശ്രേയാംസ്കുമാര്‍, പ്രൊഫ. എ പി അബ്ദുള്‍ വഹാബ്, എളമരം കരീം, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന വനിതാ കമീഷൻ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി, മേയര്‍ ബീന ഫിലിപ്പ് ,ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് ഒ ആര്‍ കേളു, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ തുടങ്ങിയവരും സെമിനാറില്‍ പങ്കെടുക്കും. 

ചെയര്‍മാൻ കെ പി രാമനുണ്ണി, ജനറല്‍ കണ്‍വീനര്‍ പി മോഹനൻ, കണ്‍വീനര്‍ കെ ടി കുഞ്ഞിക്കണ്ണൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments