News

6/recent/ticker-posts

Header Ads Widget


കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്ക് തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു


കൊച്ചി: കൊച്ചി എസ്‌ആര്‍എം റോഡിലെ താമസസ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.ബംഗാള്‍ സ്വദേശി ആസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ സുഹൃത്ത് സാക്കിറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആസാദും സാക്കിറും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ബഹളം കേട്ട് സമീപത്തുള്ള മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ റൂമിനകത്ത് നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദ്. എന്നാല്‍ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.

അകത്തുള്ള സാക്കിര്‍ വാതില്‍ തുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ചവിട്ടിപ്പൊളിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലിസ് എത്തിയെങ്കിലും രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാള്‍ വാതില്‍ തുറന്നത്. അപ്പോഴേക്കും ആസാദ് മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Post a Comment

0 Comments