തിരുവനന്തപുരം: കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് ആനയുടെ അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം. മനു എന്ന ആനയാണ് വിഷ്ണു(25) എന്ന പാപ്പാനെ കൊലപ്പെടുത്തിയത്.വിഷ്ണു ആനയുടെ ഒന്നാം പാപ്പാനാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത ആനയെ നെയ്യാര് ഡാം റിസര്വോയറില് കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വിഷ്ണുവിനെ ആന തുമ്പിക്കെ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പാപ്പാന്മാര് ബഹളം വെച്ചെങ്കിലും ആന പിന്മാറാന് തയ്യാറായില്ല.കൂടുതല് പാപ്പാന്മാരെത്തി ആനയെ മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില് നിന്ന് പുറത്തെടുത്തത്. ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണു മരിച്ചിരുന്നു.


0 Comments