News

6/recent/ticker-posts

Header Ads Widget


ബ്രൈൻവേവ്‌ അക്കാദമി മൂന്നാം വാർഷികവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.


ഓമശ്ശേരി:ഓമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭാസ-സാംസ്കാരിക കൂട്ടായ്മയായ ബ്രൈൻവേവ്‌ അക്കാദമി മൂന്നാം വാർഷികവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സൗദ ടീച്ചർ ഉൽഘാടനം ചെയ്തു.ബ്രൈൻവേവ്‌ ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.അക്കാദമിക്‌ ഡയറക്ടർ പി.എ.ഹുസൈൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർമാരായ പി.വി.സ്വാദിഖ്‌,എസ്‌.പി.ഷഹന,എം.എം.രാധാമണി ടീച്ചർ,വിവിധ സംഘടനാ പ്രതിനിധികളായ ഒ.കെ.സദാനന്ദൻ,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ.ടി.ശ്രീനിവാസൻ,എ.കെ.അബ്ദുല്ല,ഒ.പി.അബ്ദുൽ റഹ്മാൻ ,വി.കെ.രാജീവൻ മാസ്റ്റർ,ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ സൈനുദ്ദീൻ കൊളത്തക്കര,ടി.ടി.മനോജ്‌ കുമാർ,കെ.പി.ജാബിർ മാസ്റ്റർ നടമ്മൽ പൊയിൽ,ടി.കെ.അബ്ദുൽ ഖാദർ ജീലാനി കൂടത്തായി,ഷഹന ഷെറിൻ ഓമശ്ശേരി,സുബീന നെച്ചൂളി,ബുഷ്‌റ കൊളത്തക്കര,മണാശ്ശേരി എം.എ.എം.ഒ.കോളജ്‌ പ്രൻസിപ്പൽ ഡോ:ഇ.കെ.സാജിദ്‌,കുടുംബശ്രീ സി.ഡി.എസ്‌.ചെയർപേഴ്സൺ എം.ഷീജ ബാബു,ബ്രൈൻവേവ്‌ പ്രൻസിപ്പൽ ഡോ:യു.അബ്ദുൽ ഹസീബ്‌,അക്കാദമിക്‌ അഡ്വൈസർമാരായ പി.സുൽഫീക്കർ മാസ്റ്റർ,ഡോ:വി.കെ.മുനീർ ഹുസൈൻ,ഹയർ സെക്കണ്ടറി കോ-ഓർഡിനേറ്റർ ഇ.ടി.അറഫാത്ത്‌ എന്നിവർ സംസാരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ വി.പി.എ.അസീസ്‌ സ്മാരക പ്രഥമ വിദ്യാഭ്യാസ അവാർഡിനർഹനായ പി.എ.ഹുസൈൻ മാസ്റ്റർ,കേമൽ ഇന്റർനാഷണൽ 2026 മികച്ച ട്രാവൽ ലിറ്ററേച്ചൽ സെഗ്മെന്റ് അവാർഡിനർഹമായ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'ഇസ്താംബുൾ മെമ്മറീസ്'എന്ന പുസ്തകമെഴുതിയ ഡോ:വി.കെ.മുനീർ ഹുസൈൻ എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച്‌ ആദരിച്ചു.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഗാ സ്കോളർഷിപ്പ്‌ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ എസ്‌.അമന്‌ സ്വർണ്ണ കോയിനും രണ്ടാം സ്ഥാനം നേടിയ മുഹമ്മദ്‌ നിയാസിന്‌ എട്ടായിരം രൂപയും മൂന്നാം സ്ഥാനം നേടിയ എ.അഭിന്യക്ക്‌ അയ്യായിരം രൂപയും ചടങ്ങിൽ വെച്ച്‌ കൈമാറി.കേരള ഫുട്ബോൾ അസോസിയേഷൻ അണ്ടർ 15 ലീഗ് ടൂർണമെന്റിൽ മികച്ച ഡിഫന്ററായി തിരഞ്ഞെടുക്കപ്പെട്ട ഓമശ്ശേരി സ്വദേശി കെ.കെ.ഹിദാഷ് മുഹമ്മദിന്‌ പ്രത്യേക പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ വെച്ച്‌ എസ്‌.എസ്‌.എൽ.സി,പ്ലസ്‌ ടു,എൻ.എം.എം.എസ്‌.പരീക്ഷകളിൽ മികച്ച വിജയം നേടിയ നൂറോളം വിദ്യാർത്ഥികൾക്ക്‌ ഉപഹാരങ്ങളും മെഡലുകളും വിതരണം ചെയ്തു.പ്രശസ്ത ഗായകനും മ്യൂസിഷ്യനുമായ ഷിഹാദ്‌ തടത്തിമ്മലിന്റെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.


Post a Comment

0 Comments